
തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്‌കയുടെ വജ്രജൂബിലിയോട് അനുബന്ധിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി 'ഒയിസ്‌ക മിൽമ ഗ്രീൻ ക്വസ്റ്റ് 2022' സംഘടിപ്പിക്കും .വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വർദ്ധിപ്പിക്കുക എന്നാണ് ലക്ഷ്യം. ക്വിസ് മത്സരത്തിന്റെ ലോഗോ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്. മണി,മാനേജിംഗ് ഡയറക്ടർ ഡോ.പാട്ടീൽ സുയോഗ് സുഭാഷ് റാവു, ഒയിസ്‌ക പ്രസിഡന്റ് അലി അസ്‌കർ പാഷ,സെക്രട്ടറി ഡോ. എൻ.ശദ്ധോദനൻ,ജില്ലാ പ്രസിഡന്റ് ആർ.അജയൻ, ജില്ലാ സെക്രട്ടറി ഷാജി അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്തെ 11,000 സ്‌കൂളുകളിലെ എട്ട് മുതൽ പത്തു വരെയുള്ള വിദ്യാർത്ഥിക്കായി സ്‌കൂൾ, ജില്ല, മേഖല,സംസ്ഥാന തലങ്ങളിലായാണ് മത്സരം.ഓൺലൈനായാണ് ജില്ലാതല മത്സരങ്ങൾ നടക്കുക.അന്തിമ ജേതാക്കൾക്ക് ഒയിസ്‌ക സ്‌പോൺസർഷിപ്പോടെ ജപ്പാൻ സന്ദർശനത്തിന് അവസരം ലഭിക്കും. ക്വിസ് മാസ്റ്റർമാരായ ജി.എസ്.പ്രദീപും സുനിൽ ദേവദത്തവുമാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്.