
വാഷിംഗ്ടൺ ഡി സി:ദ്രൗപദി മുർമുവിലൂടെ ഭാരതത്തിന്റെ യശസ് ലോകരാജ്യങ്ങൾക്കു മുന്നിൽ ഉയരുകയാണെന്ന് ഫൊക്കാന അദ്ധ്യക്ഷൻ ഡോ.ബാബു സ്റ്റീഫൻ. ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ദളിത് വിഭാഗത്തിലെ ആദ്യ രാഷ്ട്രപതിയായ കെ.ആർ.നാരായണന്റെ പിൻഗാമിയാണ് ദ്രൗപദി മുർമു. മുൻഗാമികൾ ഉയർത്തിക്കാട്ടിയ പാരമ്പര്യം പിന്തുടരാനും ഭാരതത്തിന്റെ ഐക്യം,അഖണ്ഡത, മതേതരത്വം എന്നിവ കാത്തുസൂക്ഷിക്കാനും രാഷ്ട്രപതിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.