വെള്ളറട: മലയോര പ്രദേശത്തെ യാത്രാ ക്ളേശം പരിഹരിക്കാനായി ആരംഭിച്ച വെള്ളറട ഡിപ്പോ ഒരു ഓപ്പറേറ്റിംഗ് സെന്ററായി തരംതാഴ്‌ത്താനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറണമെന്നും വെള്ളറടയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ നിലനിറുത്തണമെന്നും വെള്ളറട വികസന സമിതി ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിക്കായി കൈമാറിയ സ്ഥലം ഗ്രാമപഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതാണ്. മലയോരത്തെ യാത്രാക്ളേശം പരിഹരിക്കാനാണ് ഗ്രാമപഞ്ചായത്ത് പ്രധാനമായും സ്ഥലം കൈമാറിയത്.