
തിരുവനന്തപുരം: തോന്നയ്‌ക്കൽ ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ 135 പേരിൽ 2 പേർക്ക് ദേശീയ തലത്തിൽ ഒമ്പതാം റാങ്ക്. 59 പേർക്ക് 90 ശതമാനത്തിന് മുകളിലും 40 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. പ്ലസ് ടു പരീക്ഷയിൽ 6 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 20 പേർ ഡിസ്റ്റിംഗ്ഷനും 72 പേർ ഫസ്റ്റ് ക്ലാസും നേടി.