
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിൽ 30ന് നടക്കും. ഡ്രാഫ്റ്റ് ഇലക്ടറൽ റോൾ സർവകലാശാല വെബ്‌സൈറ്റിൽ. ഇതുസംബന്ധിച്ച പരാതികൾ ഇന്ന് വൈകിട്ട് അഞ്ച് വരെ ro@ktu.edu.in ലേക്ക് അയയ്ക്കാം. ഫൈനൽ ഇലക്ടറൽ റോൾ 27 ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പിന്റെ മറ്റ് ഘട്ടങ്ങൾ 30 ന് നടക്കും. സ്വകാര്യ സ്വാശ്രയ കോളേജുകളിലെയും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെയും സ്വയംഭരണാധികാരമുള്ള കോളേജുകളിലെയും തിരഞ്ഞെടുത്ത കൗൺസിലർമാർ 30ന് രാവിലെ 10ന് മുൻപ് തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിൽ എത്തിച്ചേരണം. തിരഞ്ഞെടുപ്പ് ഫലം വൈകിട്ട് നാലോടെ പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു.