തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് കെറെയിൽ വിരുദ്ധ ജനകീയ സമിതി നാളെ ഉച്ചയ്‌ക്ക് 2.30ന് ആറ്റിങ്ങൽ കച്ചേരിനട മുൻസിപ്പൽ ലൈബ്രറി ഹാളിൽ ജില്ലാ കൺവെൻഷൻ നടത്തും. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജോസഫ് സി. മാത്യു മുഖ്യപ്രഭാഷണം നടത്തും. ജില്ലയിൽ പൊലീസ് മർദ്ദനത്തിനിരയായ സമര പ്രവർത്തകരെ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്‌ണൻ ആദരിക്കും. സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, രക്ഷാധികാരി കെ. ശൈവപ്രസാദ്, ജില്ലാ പ്രസിഡന്റ് കരവാരം രാമചന്ദ്രൻ അടക്കമുള്ളവർ പങ്കെടുക്കും.