temple

തിരുവനന്തപുരം: മതേതര കേരളത്തിന്റെ പ്രതീകമായ മഹേശ്വരം ശിവ പാർവതി ക്ഷേത്രം വരും നാളുകളിൽ ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കർക്കടക വാവ് ബലിയോട് അനുബന്ധിച്ചു 24 ദിവസം നീണ്ടു നിൽക്കുന്ന കാർഷിക-പുഷ്‌പ വിപണ മേളയുടെയും കലാപരിപാടികളുടെയും ഉദ്ഘാടനം നിർ‌വഹിക്കുകയായിരുന്നു മന്ത്രി. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായി. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ, വൈസ് പ്രസിഡന്റ് അജിത്കുമാർ, അനന്തപുരി ഹോസ്പിറ്റൽ ചെയർമാൻ ഡോ. എ. മാർത്താണ്ഡ പിള്ള, ജില്ലാ ചുമട്ട് തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് വി. കേശവൻ കുട്ടി, ബ്ലോക്ക് മെമ്പർ ജോജി, വാർഡ് മെമ്പർ ലാൽ രവി, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തമ്പി, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം എന്നിവർ സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ തുളസീദാസൻ നായർ, വി.കെ. ഹരികുമാർ, ഓലത്താനി അനിൽ,വൈ വിജയൻ എന്നിവർ പങ്കെടുത്തു.