
വിഴിഞ്ഞം: മറ്രൊരു വാഹനത്തിനെ മറികടന്ന് എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രിമിക്കവെ ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തിരുവല്ലം സ്വദേശി ഉമേഷിനാണ് പരിക്കേറ്റത്. പാച്ചല്ലൂർ പൂങ്കുളം റോഡിൽ വണ്ടിത്തടം വളവിലായിരുന്നു അപകടം. വണ്ടിത്തടം ഭാഗത്തുനിന്ന് പാച്ചല്ലൂരിലേക്ക് പോയ ജീപ്പാണ് ഇന്നലെ വൈകിട്ട് നാലോടെ അപകടത്തിൽപ്പെട്ടത്. മറ്രൊരു വാഹനത്തിനെ മറികടന്ന് വന്ന ബൈക്ക് യാത്രിക്കാരനെ ഇടിക്കാതിരിക്കാൻ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ജീപ്പ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ബൈക്ക് യാത്രികൻ വണ്ടി നിറുത്താതെ പോയി. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.