തിരുവനന്തപുരം: അസോസിയേഷൻ ഒഫ് തേർഡ് വേൾഡ് സ്റ്റഡീസ് - സൗത്ത് ഏഷ്യാ ചാപ്‌റ്ററിന്റെ സിൽവർ ജുബിലി ആഘോഷവും അന്താരാഷ്ട്ര സമ്മേളനവും കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്‌തു.
ചരിത്രകാരനും കേരള സർവകലാശാല മുൻ രജിസ്ട്രാറുമായിരുന്ന പ്രൊഫ. കെ. സദാശിവന്റെ സ്‌മരണാർത്ഥം സർവകലാശാല ചരിത്രവിഭാഗം മുൻമേധാവി ഡോ. പി. വസുമതീ ദേവി എഡിറ്റ് ചെയ്‌ത 'ഇന്റർപ്രേട്ടിംഗ് മൾട്ടിപ്പിൾ റിയാലിറ്റീസ് ഇൻ ഇന്ത്യൻ ഹിസ്റ്ററി, കൾചർ, ജൻഡർ ആൻഡ് സോഷ്യൽ ജസ്റ്റിസ് ' എന്ന പുസ്‌തകവും മഹാദേവൻ പിള്ള പ്രകാശനം ചെയ്തു. ചടങ്ങിൽ ഈ വർഷത്തെ ഹെലൻ അസറിയ മെമ്മോറിയൽ അവാർഡ് മോട്ടിവേഷൻ എഡ്യൂക്കേഷനലിസ്റ്റും സഹജീവൻ സ്‌പെഷ്യൽ സ്‌കൂളിന്റെ സ്ഥാപകനുമായ ബ്രഹ്മനായകം മഹാദേവന് സമ്മാനിച്ചു. പോണ്ടിച്ചേരി സർവകലാശാല ചരിത്രവിഭാഗം മേധാവി പ്രൊഫ. ചന്ദ്രമൗലി ഡോ. കെ.കെ. സദാശിവൻ അനുസ്‌മരണ പ്രഭാഷണം നടത്തി.