പാറശാല: കെ.എസ്.ആർ.ടി.സിയുടെയും സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമായ ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം 29ന് രാവിലെ 9ന് കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ധനുവച്ചപുരം ജംഗ്‌ഷനിൽ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.
സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി ആന്റണി രാജു പദ്ധതി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നവനീത്കുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.