
തിരുവനന്തപുരം: തിരക്കഥയ്‌ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ശാലിനി ഉഷ നായരെ വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മന്ത്രി ജി.ആർ. അനിൽ ആദരിച്ചു. ചടങ്ങിൽ കരമന ജയൻ, കെ. ചന്ദ്രിക, കൗൺസിലർ മധുസൂദനൻ നായർ, മുക്കംപാലമൂട് രാധാകൃഷ്‌ണൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ശാസ്‌തമംഗലം ഗോപൻ, ജി. വിജയകുമാർ, ഷീല എബ്രഹാം എന്നിവർ പങ്കെടുത്തു.
സംസ്‌കാര സാഹിതി പ്രവർത്തകരും ഫലകവും പൊന്നാടയും നൽകി ശാലിനിയെ ആദരിച്ചു. സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ വി.ആർ. പ്രതാപൻ, ജില്ലാ ജനറൽ കൺവീനർ രാജേഷ് മണ്ണാമ്മൂല, അമ്പലമുക്ക് രഞ്ജിത്ത്, വിഷ്‌ണു ലക്ഷ്‌മി, ബീന അജിത്ത്, ഗായത്രി, അനിത എന്നിവർ പങ്കെടുത്തു.