
■ഓരോ കാർഡുടമയിൽ നിന്നും പ്രതിമാസം ഒരു രൂപ വീതം
തിരുവനന്തപുരം: റേഷൻ വാങ്ങുന്നവരിൽ നിന്നും മാസം ഒരു രൂപ വീതം പിരിച്ചെടുത്ത് റേഷൻ വ്യാപാരികളുടെ ക്ഷേമനിധി ഫണ്ട് വർദ്ധിപ്പിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു.
എ.എ.വൈ വിഭാഗക്കാരെ ഒഴിവാക്കും.
പരമാവധി ഒരു വർഷത്തേക്കാണ് പിരിവ്. .ആറു മാസം കൊണ്ട് തുക 5 കോടിയായാൽ
ക്ഷേമനിധിയിലേക്ക് അടയ്ക്കും. ഒരു രൂപ വീതം ഈടാക്കുന്നതും അവസാനിപ്പിക്കും. കാർഡ് ഉടമകളിൽ നിന്നും രണ്ടു രൂപ വീതം പിരിച്ചെടുത്ത് ക്ഷേമനിധിയിലേക്ക് അടയ്ക്കണമെന്നാണ് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നത്
ഓണക്കിറ്റിന്
കമ്മിഷനില്ല
ഓണത്തിന് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന കിറ്റിന് വ്യാപാരികൾക്ക്
കമ്മീഷൻ നൽകേണ്ടതില്ലെന്നാണ് തീരുമാനം. 2021 മേയിൽ വിതരണം ചെയ്ത കിറ്റിനുള്ള കൈകാര്യ ചെലവ് കിറ്റ് ഒന്നിന് 5 രൂപ വച്ച് നൽകും.
13 മാസമാണ് സൗജന്യക്കിറ്റുകൾ വിതരണം ചെയ്തിരുന്നത്. അതിൽ നേരത്തെ 2 മാസത്തെ കിറ്റുകൾക്ക് മാത്രമാണ് കമ്മിഷൻ നൽകിയിരുന്നത്. ഓണക്കിറ്റിന് 15 രൂപ വീതം കാർഡുടമകളിൽ നിന്ന് ഈടാക്കി സർവീസ് ചാർജായി തങ്ങൾക്ക് നൽകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.
കമ്മീഷൻ ഒരു
ലക്ഷം വരെ
സംസ്ഥാനത്ത് ആകെയുള്ള 14,110 റേഷൻ കടകളിൽ പ്രതിമാസം ഒരു ലക്ഷം രൂപ വരെ കമീഷൻ ലഭിക്കുന്നവയുണ്ടെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചത്. 41,000 മുതൽ 50,000 രൂപ വരെ ലഭിക്കുന്ന 1275 ഉം,. 31,000 മുതൽ 40,000 വരെ ലഭിക്കുന്ന 3344 ഉം,.20,000-30,000 വരെ ലഭിക്കുന്ന 6654 കടകളും18,000 വരെ ലഭിക്കുന്ന 2068 കടകളുമുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്ക്