പാറശാല: ധനുവച്ചപുരം ഇന്റർനാഷണൽ ഐ.ടി.ഐയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ചിട്ടുള്ള പൂർവ വിദ്യാർത്ഥി സംഗമം നാളെ ഉച്ചയ‌്ക്ക് 2ന് ഐ.ടി.ഐ കാമ്പസിൽ നടക്കും. ധനുവച്ചപുരം ഗവ.ഐ.ടി.ഐയിൽ പഠിച്ച എല്ലാ ട്രെയിനികളും ഈ പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കണമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ ജയശ്രീ അയ്യർ അറിയിച്ചു.

ആഗസ്റ്റ് 12ന് ഉച്ചയ്‌ക്ക് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്റർനാഷണൽ ഐ.ടി.ഐ നാടിന് സമർപ്പിക്കും. ആഗസ്റ്റ് 9 മുതൽ ആരംഭിക്കുന്ന വിവിധ സാമൂഹിക സാംസ്‌കാരിക പരിപാടികളിൽ സ്‌പീക്കർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാഹിത്യകാരന്മാർ, കലാ സാംസ്‌കാരിക നായകന്മാർ തുടങ്ങിയവർ പങ്കെടുക്കും.