mankodu

തിരുവനന്തപുരം: മാങ്കോട് രാധാകൃഷ്ണനെ സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഇന്നലെ നെടുമങ്ങാട് സമാപിച്ച ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന ജി.ആർ. അനിൽ മന്ത്രിയായപ്പോഴാണ് മാങ്കോട് സെക്രട്ടറി പദമേറ്റെടുത്തത്.

ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റായിരുന്നു. 12 വർഷം സി.പി.ഐ നെടുമങ്ങാട് മണ്ഡലം പ്രസിഡന്റായി. 1994 മുതൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിൽ അംഗവും 2001 മുതൽ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗവുമായി. നിയമസഭയുടെ പബ്ലിക് അണ്ടർ ടേക്കിംഗ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളുൾപ്പെടെ 59 അംഗ ജില്ലാ കൗൺസിലിനെയും സമ്മേളനം തിരഞ്ഞെടുത്തു.