kallam

തിരുവനന്തപുരം: പേരൂർക്കോണം കല്ലമ്പള്ളി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികളുടെ വ്യക്തിത്വ വികസന പരിപാടിയായ അറിവിൻ നിറവിന് തുടക്കമായി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ചടങ്ങിൽ അനുമോദിച്ചു. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ എൽ.എസ്. സാജു,​ ജോൺസൺ ജോസഫ്, സന്തോഷ് കല്ലമ്പള്ളി, അനിൽ മധു, ഷിജോ സേവ്യർ, സപ്ന നായിക്, പ്രദീപ്, മീന ഹരി, മഞ്ജു പ്രതാപ്, ജയകുമാർ, അനശ്വരമോഹൻ, അനൂപ് സി.ജി, മഹേഷ്, ശ്രീ വിനോദ്, പ്രമോദ് എന്നിവർ സംസാരിച്ചു.