
■സംസ്ഥാനത്ത് ഒന്നാം സ്ഥാനം
തിരുവനന്തപുരം: ഐ. എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ ശിവാനി എസ്. പ്രഭു, അദിഷ് ജോസഫ് ഷിനു എന്നിവർ ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും ,സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. 99.5 ശതമാനം മാർക്കോടെയാണ് നേട്ടം സ്വന്തമാക്കിയത്.
ഇതേ സ്കൂളിലെ അനഘ എം. നായർ, പ്രദിത്ത് ചിവിക്കുല എന്നിവർ സംസ്ഥാന തലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ശ്രീകാര്യം ലയോള സ്കൂളിലെ കെ. ഗൗതം കൃഷ്ണ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. കവടിയാർ ക്രൈസ്റ്റ്നഗർ സ്കൂളിൽ പരീക്ഷയെഴുതിയ 110 പേരിൽ 101 പേർ ഡിസ്റ്റിംഗ്ഷൻ നേടി.ലെക്കോൾ ചെമ്പക സിൽവർ റോക്സിൽ പരീക്ഷ എഴുതിയ 84 പേരിൽ 59 പേർ ഡിസ്റ്റിംഗ്ഷൻ നേടി .സയൻസ് വിഭാഗത്തിൽ ലോറ തോമസ്, കൊമേഴ്സിൽ പ്രഗിദിയ .എം, ഹ്യുമാനിറ്റീസിൽ നേയ്വാ എ.എബ്രഹാം എന്നിവർ ഒന്നാമതെത്തി.
മുക്കോലയ്ക്കൽ സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിൽ പരീക്ഷയെഴുതിയ 136 പേരിൽ 109 പേർ ഡിസ്റ്റിംഗ്ഷൻ നേടി. സയൻസ് വിഭാഗത്തിൽ ജി.എസ്. ലക്ഷ്മി, സ്നേഹ വിജയൻ എന്നിവരും കൊമേഴ്സിൽ ആൽവിൻ ക്ലീറ്റസും ഒന്നാമതെത്തി.നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ 102 കുട്ടികൾ പരീക്ഷയെഴുതിയതിൽ 66 പേർ ഡിസ്റ്റിംഗ്ഷൻ നേടി. ദിയ മെറിൻ എഡ്ഗർ സ്കൂളിൽ ഒന്നും അഭിരാമി ജെ. സുഭാഷ്, ദേവിക കൃഷ്ണൻ എന്നിവർ രണ്ടും സ്ഥാനങ്ങൾ നേടി.
ശ്രീകാര്യം ലയോള സ്കൂളിൽ പരീക്ഷയെഴുതിയ 66 പേരിൽ 54 പേരും ഡിസ്റ്റിംഗ്ഷൻ നേടി. കെ. ഗൗതം കൃഷ്ണ, അദിത്ത് ആർ. വിഷ്ണു എന്നിവർ സ്കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി. കുന്നുംപുറം ചിന്മയ വിദ്യാലയത്തിലെ 43 വിദ്യാർത്ഥികളിൽ 22 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. സയൻസ് വിഭാഗത്തിൽ എ.കെ. നിരഞ്ജനും കോമേഴ്സിൽ മീനു വി. ലക്ഷ്മിയും ഒന്നാം സ്ഥാനത്തെത്തി.കുമാരപുരം മരിയൻവില്ല കോൺവെന്റ് സ്കൂളും നൂറു ശതമാനം വിജയം നേടി. 28 വിദ്യാർത്ഥികളിൽ 13 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. നേഹ ഫാത്തിമ എച്ച്, അലൻ ക്രിസ്റ്റി എന്നിവർ സ്കൂൾതലത്തിൽ മുന്നിലെത്തി.
99.38 % വിജയം
#18 പേർക്ക് ഒന്നാം റാങ്ക്
ന്യൂഡൽഹി:ഐ.എസ്.സി 12-ാം ക്ലാസ് പരീക്ഷയിൽ 99.38 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. 99.98 ശതമാനം പെൺകുട്ടികളം 99.97 ശതമാനം ആൺകുട്ടികളും വിജയികളായി. 4610 പട്ടികജാതി വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 99.39 ശതമാനം വിജയികളായി. 3383 പട്ടിക വിഭാഗം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 99.20 ശതമാനം വിജയിച്ചു. മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് 16480 പേർ പരീക്ഷ എഴുതിയപ്പോൾ 99. 49 ശതമാനമാണ് വിജയം. തെക്കൻ മേഖലയിലാണ് മികച്ച വിജയം- 99.81 ശതമാനം .
പരീക്ഷയിൽ ആനന്ദിത മിശ്ര, ഉപാസന നന്ദി, ഹരിണി രാം മോഹൻ ,നമ്യ അശോക് നിച്ചാനി, കാർത്തിക് പ്രകാശ്, അനന്യ അഗർവാൾ, ആകാശ് ശ്രീവാസ്തവ, ആദിത്യ വിഷ്ണു ജിവാനിയ, ഫഹീം അഹമ്മദ്, സിമ്രാൻ സിംഗ്, അക്ഷത് അഗർവാൾ, പ്രഭ് കിരത് സിംഗ്, എം.ഡി അർഷ് മുസ്തഫ, പ്രതിതി മജുംദാർ, അപൂർവ്വ കാശിഷ്, പ്രിത്വിജ മണ്ഡൽ, നിഖിൽ കുമാർ പ്രസാദ്, അഭിഷേക് ബിശ്വാസ് എന്നിവർ ഒന്നാം റാങ്ക് നേടി.