പാറശാല: കൊല്ലയിൽ പഞ്ചായത്തിൽ എയ്ത്കൊണ്ടകാണി വാർഡിലെ നിള റസിഡൻഷ്യൽ അസോസിയേഷൻ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി എസ്.ഒ.ഷാജികുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.എസ്. നവനീത്കുമാർ,വാർഡ് മെമ്പർ ജ്യോതിഷ്റാണി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി സുരേഷ് (പ്രസിഡന്റ്), ദിവ്യ,രാജ൯ (വൈസ് പ്രസിഡന്റുമാർ),പിറ്റിഷ (സെക്രട്ടറി),അരുൺ,മഹേശ്വരി (ജോയിന്റ് സെക്രട്ടറിമാർ), വിപിൻകുമാർ (ട്രഷറർ), ജയകുമാരി,ഷീജ, സുചിത്ര,ദേവരാജ്, പ്രഭാകരൻ (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.