തിരുവനന്തപുരം: ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും നേടിയ കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂളിലെ ശിവാനി എസ്. പ്രഭുവിന് ആഗ്രഹം ഡോക്ടറാകാൻ. ആദിഷ് ജോസഫ് ഷിനുവിന് കോളേജിലെ രസതന്ത്ര അദ്ധ്യാപകനാകാനാണ് ആഗ്രഹം.
ശാസ്‌തമംഗലം പി.എൽ.ആർ.എ എ 22 -2 ശിഖയിൽ തുമ്പ വി.എസ്.എസ്.സിയിലെ സയന്റിസ്റ്റ് എൻ. ശ്രീനിവാസിന്റെയും ജി. രേഖയുടെയും മകളാണ് ശിവാനി. പത്താം ക്ലാസിൽ 98.8 ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്. നീറ്റ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ശിവാനി.
വട്ടിയൂർക്കാവ് മഞ്ചാടിമൂട് മരുതം ഒഡീസി ഫ്ലാറ്റിൽ ഷിനു ജോസഫിന്റെയും ധനുസിന്റെയും മകനാണ് അദിഷ് ജോസഫ് ഷിനു. പത്താം ക്ലാസിൽ 97.4 ശതമാനം മാർക്ക് നേടിയിരുന്നു. ഏഞ്ചൽ, ആഷിഷ് എന്നിവരാണ് സഹോദരങ്ങൾ.