pra

കിളിമാനൂർ:മുളയ്ക്കലത്തുകാവ് ഭഗവതിവിലാസം എൻ.എസ്.എസ് കരയോഗത്തിൽ നടന്ന പ്രതിഭാ സംഗമം ചിറയിൻകീഴ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.സി.എസ്.ഷൈജുമോൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.വിശ്വകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിലും,മറ്റ് വിവിധ മേഖലകളിലും മികച്ച വിജയം നേടിയവരെ അനുമോദിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ,മേഖല കൺവീനർ കുടവൂർ കെ.മാധവക്കുറുപ്പ്,സെക്രട്ടറി കെ.ബാലചന്ദ്രൻ പിള്ള, ബി.പദ്മകുമാർ എന്നിവർ സംസാരിച്ചു.