
കിളിമാനൂർ:സംസ്ഥാന സ്പോർട്സ് കൗൺസിന്റെയും കേരള സംസ്ഥാന ഹാൻഡ് ബാൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന സബ് ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പ് സമാപന സമ്മേളനം കിളിമാനൂർ ജി.എച്ച്.എസ്. എസ് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു.സ്വാഗത സംഘം ജനറൽ കൺവീനർ ജി.ഹരികൃഷ്ണൻ നായർ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.ഹരീഷ്,എസ്. ശ്രീലത,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ഡോ.എൻ.അനിൽ കുമാർ,ജില്ലാ സ്പോർട്സ് കോർഡിനേറ്റർ ഹരീഷ് ശങ്കർ,യു.എസ്.സുജിത്ത്, മോഹൻ വാലഞ്ചേരി,യു.ജിബേഷ് കുമാർ,ആദേഷ് സുധർമൻ എന്നിവർ സംസാരിച്ചു.