നെടുമങ്ങാട്:താലൂക്ക് ഗവ.എംപ്ളോയീസ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപം ആരംഭിച്ച സഹകരണ നീതീ മെഡിക്കൽ സ്റ്റോർ കൺസ്യൂമർ ഫെഡറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ലേഖ സുരേഷ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് മുണ്ടേല മോഹനന്റെ അദ്ധ്യക്ഷതയിൽ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം.ജാഫർഖാൻ ആദ്യ വിൽപനയും നടത്തി.വൈസ് പ്രസിഡന്റ് ബിജുരാജ് നെടുമങ്ങാട് എആർ.എസ്.സുരേഷ്,നഗരസഭ കൗൺസിലർ ആദിത്യ വിജയകുമാർ,യൂണിറ്റ് ഇൻസ്പെക്ടർ ടി.കരുണാകരൻ,സംഘം സെക്രട്ടറി എസ്.എസ്.കവിത എന്നിവർ സംസാരിച്ചു.