vidys

കിളിമാനൂർ:കിളിമാനൂർ ഉപജില്ലാതല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ നിർവഹിച്ചു.ഉപജില്ലാതല ശിൽപശാലയ്ക്ക് നാട്ടുപാട്ടു ചന്തം ഗോപകുമാർ പാർത്ഥസാരഥി നേതൃത്വം നൽകി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ വി.ആർ.സാബു,എച്ച്.എം.ഫാറം സെക്രട്ടറി രാജേഷ് റാം.വി.ആർ,പാപ്പാല എൽ.പി.എസ് പ്രഥമാദ്ധ്യാപകൻ കെ.വി.വേണുഗോപാൽ,പി.ടി.എ പ്രസിഡന്റ് കെ.ജി.ശ്രീകുമാർ,വിദ്യാരംഗം ജില്ലാ പ്രതിനിധി ആർ.സി അജീഷ് എന്നിവർ സംസാരിച്ചു.വിദ്യാരംഗം ഉപജില്ലാ കോർഡിനേറ്റർ അനൂപ് വി നായർ സ്വാഗതവും ജോയിന്റ് കോ ഓർഡിനേറ്റർ പ്രേംജിത്ത് പി.എസ് നന്ദിയും പറഞ്ഞു.