
ഉദിയൻകുളങ്ങര: കൊല്ലയിൽ എയ്തു കൊണ്ടാൻ കാണി വാർഡ് കേന്ദ്രികരിച്ച് " നിള റസിഡന്റ്സ് അസോസിയേഷൻ രൂപികരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.ഒ. ഷാജികുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ എസ് നവനീത് കുമാർ അദ്ധ്യക്ഷനായിരുന്നു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ സുരേഷ് (പ്രസിഡന്റ്), ദിവ്യ രാജൻ (വൈ.പ്രസിഡന്റ്), പിറ്റിഷ (സെക്രട്ടറി ), അരുൺ, മഹേശ്വരി എന്നിവരെ ജോ.സെക്രട്ടറിയായും പിപിൻ കുമാർ (ട്രഷറർ), തെരഞ്ഞെടുത്തു. ജയകുമാരി, ഷീജ, സുചിത്ര , ദേവരാജ്, പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു