
തിരുവനന്തപുരം: കൊച്ചിയിലെ ലീഡർ പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിംഗ് വിപണിയിലിറക്കുന്ന കേര ഡ്രോപ്‌സ് വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ അംഗീകാരത്തോടെയും പൂർണമായ ലാബ് പരിശോധനകൾ പൂർത്തിയാക്കിയുമാണ് വിറ്റഴിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ കെ.എം.സലിം പറഞ്ഞു. 16 വർഷമായി വിപണിയിലുള്ള കേര ഡ്രോപ്‌സ് വെളിച്ചെണ്ണയുടെ ഗുണനിലവാര പരിശോധനകൾ ഫുഡ് സേഫ്റ്റി അധികൃതർ മുടക്കമില്ലാതെ നടത്തി മായമില്ലാത്തതാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.