തിരുവനന്തപുരം:വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ.എൻ.എ.കരിം പുരസ്‌കാര സമർപ്പണവും കെ.എം.ബഷീർ സ്മാരക പ്രഭാഷണവും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ
പ്രൊഫ. വി.കെ.രാമചന്ദ്രൻ നാളെ വൈകിട്ട് 4ന് പി.എം.ജി. ജംഗ്ഷനിലുള്ള സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ഓഡിറ്റോറിയത്തിൽ നിർവഹിക്കും. ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ അദ്ധ്യക്ഷനായിരിക്കും.കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങും.പ്രൊഫ.വി.കെ.ദാമോദരൻ,എ,സുഹൈർ,ഡോ.അച്യുത്ശങ്കർ എസ്. നായർ,എം.എസ്.ഫൈസൽ ഖാൻ,ഡോ.കായംകുളം യൂനുസ്,ഫാത്തിമ സുഹൈർ എന്നിവർ സംസാരിക്കും.