p

തിരുവനന്തപുരം:സംസ്കാരത്തെ ഏക ശിലാരൂപത്തിലേക്ക് ചുരുക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ എല്ലാ സംസ്‌കാരങ്ങളും നിലനിന്നത് അതിന്റെ ബഹുമുഖ സ്വഭാവങ്ങൾ കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാംസ്‌കാരിക സംഘടനയായ തിടമ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പുരസ്‌കാര ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മലയാളത്തിലെ പ്രസിദ്ധനായ കവികളിലൊരായ ഒ.എൻ.വി യുടെ പേരിലുള്ള പുരസ്‌കാരം പുതിയ തലമുറയിലെ കവിയായ പ്രൊഫ.വി.മധുസൂദനൻ നായരുടെ കൈയിൽ എത്തുന്നതിൽ ഔചിത്യമുണ്ടെന്നും,രോഗാതുരമായ സമൂഹത്തെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലൂടെ ഉന്നതിയിലെത്തിക്കാൻ പ്രവർത്തിച്ച മന്നത്തു പദ്മനാഭന്റെ പേരിലുള്ള പുരസ്‌കാരം രോഗാതുരമായ ശരീരത്തെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന ഡോ. എം.എസ്.വല്യത്താന് നൽകുന്നതിലും സാമ്യമേറെയുണ്ടെന്നും,വിമോചന സമരവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകളിൽ വിയോജിപ്പ് ഉള്ളപ്പോഴും ആധുനിക കേരളത്തിന്റെ വളർച്ചയ്ക്ക് മുൻകൈയെടുക്കാൻ വൈക്കം സത്യഗ്രഹം അടക്കം നടത്താൻ തയ്യാറായ നവോത്ഥാന നിലപാടിൽ പൂർണ്ണയോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ.വി മധുസൂദനൻ നായർ ഓ.എൻ.വി പുരസ്‌കാരം ഏറ്റുവാങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ,കേരളദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ സംവിധായകൻ ഷാജി എം.കരുൺ ,ജി.ബസന്ത്കുമാർ,ജി.ഉണ്ണികൃഷ്ണൻ നായർ,സുമേഷ് കൃഷ്ണൻ,ബി.എസ് .പ്രകാശ്,ഗായത്രി ദേവി എസ്,ആനയറ ചന്ദ്രൻ,അനു നാരായണൻ,സരോജിനി കുറുപ്പ്,സി.എൻ.രാമൻ,എസ് .അരുൺകുമാർ എന്നിവർ പങ്കെടുത്തു.

ട്രാ​ൻ.​ ​പ്ര​തി​സ​ന്ധി​:​ ​മ​ന്ത്രി​യെ
വി​ളി​ച്ചു​വ​രു​ത്തി​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​രൂ​ക്ഷ​മാ​യ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വി​നെ​യും​ ​സി.​എം.​ഡി​ ​ബി​ജു​പ്ര​ഭാ​ക​റി​നേ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഓ​ഫീ​സി​ൽ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​നി​ല​വി​ലെ​ ​പ്ര​ശ്ന​ങ്ങ​ളും​ ​പോം​വ​ഴി​ക​ളും​ ​മു​ഖ്യ​മ​ന്ത്രി​ ​ചോ​ദി​ച്ച​റി​ഞ്ഞു.​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ​രാ​തി​ക​ളെ​ക്കു​റി​ച്ചും​ ​ആ​രാ​ഞ്ഞു.

സു​ശീ​ൽ​ഖ​ന്ന​ ​റി​പ്പോ​ർ​ട്ട് ​ന​ട​പ്പാ​ക്കേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ​ആ​ന്റ​ണി​ ​രാ​ജു​ ​വി​ശ​ദീ​ക​രി​ച്ചു.​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​ഭാ​ഗ​മാ​യി​ 93​ ​ഭ​ര​ണ​ ​നി​ർ​വ​ഹ​ണ​ ​ഓ​ഫീ​സു​ക​ളെ​ 15​ആ​ക്കി​ ​ചു​രു​ക്കി​യ​തും​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​മാ​നേ​ജ്മെ​ന്റ് ​രൂ​പീ​ക​രി​ച്ച​തും​ ​അ​റി​യി​ച്ചു.​ ​സിം​ഗി​ൾ​ ​ഡ്യൂ​ട്ടി​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും​ ​ധ​രി​പ്പി​ച്ചു.

ക​ട​ബാ​ദ്ധ്യ​ത​ ​ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം​ ​ഒ​റ്റ​ത്ത​വ​ണ​യാ​യി​ 250​ ​കോ​ടി​യും​ ​പ്ര​തി​മാ​സം​ 20​ ​കോ​ടി​ ​വീ​തം​ ​ആ​റു​ ​ത​വ​ണ​യും​ ​ന​ൽ​കി​യാ​ൽ​ ​ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ​ ​സ്ഥാ​പ​ന​ത്തെ​ ​ലാ​ഭ​ത്തി​ലാ​ക്കാ​മെ​ന്ന​ ​ആ​ക്ഷ​ൻ​ ​പ്ലാ​ൻ​ ​ഗ​താ​ഗ​ത​വ​കു​പ്പ് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ധ​ന​മ​ന്ത്രി​യു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ട​ൻ​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളു​മാ​യി​ ​മ​ന്ത്രി​ത​ല​ ​ച​ർ​ച്ച​യും​ ​ഉ​ണ്ടാ​കും.