ആറ്റിങ്ങൽ:ജനാധിപത്യ മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഈസ്റ്റ് മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഡബ്ലിയു.ആർ. ഹീബ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,​ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.ഷൈലജ ബീഗം,​ഏരിയാ സെക്രട്ടറി ആർ.സരിത,​പ്രസിഡന്റ് ലിജ ബോസ്,​സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ദീപ ഹരി ( പ്രസിഡന്റ്)​,​ജമീല (സെക്രട്ടറി)​ എന്നിവരെ തിരഞ്ഞെടുത്തു.