
കുറ്റിച്ചൽ:ആർ.എസ്.പി കുറ്റിച്ചൽ ലോക്കൽ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം പരുത്തിപ്പള്ളിസനൽ ഉദ്ഘാടനം ചെയ്തു.പ്രതിനിധി സമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് അംഗംഎ.രജി ഉദ്ഘാടനം ചെയ്തു.മുതിർന്ന നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം.സിറാജുദീൻ അദ്ധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,സംസ്ഥാന കമ്മിറ്റിയംഗം വിനോബതാഹ,മണ്ഡലം കമ്മിറ്റിയംഗം എ.സുനിൽ കുമാർ,ലോക്കൽ കമ്മിറ്റിയംഗം കോട്ടൂർ മധുകുമാർ,ലോക്കൽസെക്രട്ടറി എസ്.സജൻ, അരുവിക്കര മണ്ഡലം സെക്രട്ടറി ജി ശശി, പഞ്ചായത്തംഗം വി.രമണി, നേതാക്കളായ,കെ.ജി.സുരേഷ്ബാബു,കെ.എസ്.അജേഷ്,ബീനാവിജയൻ,എലിമല സജൻ,എസ്.ബാത്തിഷാൻ എന്നിവർ സംസാരിച്ചു.സമ്മേളനത്തിൽ ജെ. സതികുമാറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.