തിരുവനന്തപുരം: കുണ്ടമൺഭാഗം ശ്രീ ഭദ്രകാളി ക്ഷേത്ര ട്രസ്റ്റിന്റെയും പേയാട് ശ്രീ ഉജ്ജ്വയിനി മഹാകാളി അമ്മൻകോവിൽ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കുണ്ടമൺഭാഗം ആറാട്ടുകടവ് ബലിക്കടവിൽ 28ന് ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവല്ലം ക്ഷേത്ര ബലിമന്ത്രങ്ങളോടുകൂടിയ ബലികർമ്മങ്ങളും തിലഹോമവും നടക്കും. 3000ത്തിലധികം പേർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യവും, ഒൻപത് ബലി മണ്ഡപങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബലികർമ്മങ്ങൾ രാവിലെ 3 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കും. കുണ്ടമൺഭാഗം ശ്രീ ഭദ്രകാളി ക്ഷേത്ര മേൽശാന്തി വിഷ്ണു പോറ്റിയുടെയും രതീഷ് പോറ്റിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.