ആറ്റിങ്ങൽ:രാജീവ് യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാരുണ്യ പ്രവർത്തന പദ്ധതിയായ യൂത്ത് കെയറിന് തുടക്കമായി.അവനവ‌ഞ്ചേരി തച്ചൂർക്കുന്നിൽ നിർദ്ധനയും കിടപ്പു രോഗിയുമായ മേലതിൽ രുഗ്മിണിയ്ക്ക് മരുന്നുകളും വസ്ത്രങ്ങളും എത്തിച്ചാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.ആറ്റിങ്ങൽ നഗരത്തിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിന് നേതൃത്വം നൽകുന്നത്.ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ കെ.ജെ.രവികുമാർ,യൂത്ത് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റും മുൻ കൗൺസിലറുമായ ആർ.എസ്.പ്രശാന്ത്,യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് കൊല്ലമ്പുഴ,അഭിരാജ്,അഭിജിത്ത്,ജിഷ്ണു മോഹൻ,ശ്രീകുമാർ,സുകേഷ്,നിതിൻ,കൃഷ്ണവ്,വിഷ്ണു എന്നിവർ പങ്കെടുത്തു