vld-1

വെള്ളറട: വെള്ളറട ജംഗ്ഷനിൽ ഓട പൊട്ടിയൊഴുകുന്നുവെന്ന് പരാതി. ഇതുമൂലം പ്രദേശത്ത് അസഹ്യമായ ദുർഗന്ധവും കൊതുക് ശല്യവും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് വ്യാപാരികളും പ്രദേശവാസികളും. അടിയന്തരമായി പ്രശ്നത്തിന് ശാസ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വെള്ളറട വികസന സമിതി ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട മെഡിക്കൽ ഓഫീസർ ഡോ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കുകയും പരാതിക്ക് അടിയന്തര പരിഹാരം കാണാമെന്നും ഉറപ്പ് നൽകി.