തിരുവനന്തപുരം: ഉള്ളൂർ - ആക്കുളം റോഡ് വർഷങ്ങളായി തകർന്ന് കിടക്കുന്നതിൽ പ്രതിഷേധിച്ച് ഡി.സി.സി ഉള്ളൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. ഉള്ളൂർ മുരളി അദ്ധ്യക്ഷത വഹിച്ചു. ചെമ്പഴന്തി അനിൽ, ജോൺസൻ ജോസഫ്, ചെറുവയ്ക്കൽ പത്മകുമാർ, കൗൺസിലർ സുരേഷ്, ശ്രീകുമാർ, നജീവ് ബഷീർ, രാജേന്ദ്രബാബു, വിജയകുമാർ, ഷിബു സത്യശീലൻ, സോളമൻ കൃഷ്ണപ്രസാദ്, ചെറുവയ്ക്കൽ സൈജു ജോസ്, സതി കുമാർ, അരുൺ രാജ് എന്നിവർ നേതൃത്വം നൽകി.