
തിരുവനന്തപുരം:ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബ്ലൂ ബ്രിഗേഡ് സന്നദ്ധ പ്രവർത്തകർക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംഘടിപ്പിച്ച പരിശീലന ക്യാമ്പ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻബാബു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ.രാമു,യൂണിയൻ ജനറൽ സെക്രട്ടറി എൻ.സുന്ദരം പിള്ള,ബ്ലൂ ബ്രിഗേഡ് സെക്രട്ടറി വി.കേശവൻ കുട്ടി,ഡി.ആർ.അനിൽ,യൂണിയൻ ജില്ലാ നേതാക്കളായ എസ്.അനിൽകുമാർ, എൻ.വിജയകുമാർ,ഐ.എം.എ ജില്ലാ ചാപ്പറ്റർ പ്രസിഡന്റ് ഡോ.പ്രശാന്ത്,ഡോ.സജീഷ്,ഡോ.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.