
മുടപുരം: വിവിധാവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കിഴുവിലം, കൂന്തള്ളൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം അദ്ധ്യക്ഷത വഹിച്ചു. കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ പി.കെ. ഉദയഭാനു, ഷൈലജ സത്യദേവൻ, ഹാഷിം, ഭാസ്കരൻ നായർ,പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് അനന്തകൃഷ്ണൻ നായർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എസ്. സിദ്ദീഖ്, മൈനോറിറ്റി ബ്ലോക്ക് പ്രസിഡന്റ് പി.എ.റഹീം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്തി കൃഷ്ണ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രേഖ, പഞ്ചായത്ത് മെമ്പർമാരായ ജയചന്ദ്രൻ നായർ, വത്സലകുമാരി, സെലീന, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരായ എ.ആർ.താഹ, ചന്ദ്രൻ, ബിന്ദു, അനിൽ, സതി, അല്ലി,കിഴുവിലം റസിഡന്റ്സ് വെൽഫെയർ സൊസൈറ്റി ബോർഡ് മെമ്പർമാരായ നന്ദൻ, സത്യദേവൻ, മഞ്ജു ,പ്രദീപ്, പ്രസന്നൻ, കോൺഗ്രസ് നേതാക്കളായ രാജു,വഹാബ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ കാർത്തിക അമൽ.എം.നായർ തുടങ്ങിയവർ നേതൃത്വം നൽകി.