ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭയുടെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ എന്നിവർ മഹാസമാധിയിൽ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്വാമി സച്ചിദാനന്ദ (പ്രസിഡന്റ്), സ്വാമി ഋതംഭരാനന്ദ (ജനറൽ സെക്രട്ടറി), സ്വാമി ശാരദാനന്ദ (ട്രഷറർ), സ്വാമി ഗുരുപ്രസാദ് (സെക്രട്ടറി), അഡ്വ. വി.കെ.മുഹമ്മദ്, അനിൽ തടാലിൽ (വൈസ് പ്രസിഡന്റുമാർ), അഡ്വ. പി.എം.മധു (രജിസ്ട്രാർ), വി.കെ.ബിജു (പി.ആർ.ഒ), ടി.വി. രാജേന്ദ്രൻ (ചീഫ് കോഓർഡിനേറ്റർ), പുത്തൂർ ശോഭനൻ, മാവേലിക്കര സുകുമാരൻ (കോഓർഡിനേറ്റർമാർ) എന്നിവരാണ് ഭാരവാഹികൾ.