plastic

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് 100 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ബോൺസലെ, ജൂനിയർ സൂപ്രണ്ട് മനോജ്, സീനിയർ ക്ലർക്ക് അൻസാരി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, സെക്രട്ടറി ബിന്ദുലേഖ.എസ്, ജൂനിയർ സൂപ്രണ്ട് ശ്രീരേഖ ബി.എസ്, സീനിയർ ക്ലാർക്ക് വി.ജയകുമാർ, ക്ലാർക്കുമാരായ സുജിത് കുമാർ.എസ്, കെ.ബി. ഭജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘം 60 വാണിജ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 15 ഇടത്ത് നിന്നും പ്ലാസ്റ്റിക് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് കൈമാറി.