നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഓക്സിജന്‍ പ്ലാന്‍റ്, കുട്ടികളുടെ ഐ.സി.യു യൂണിറ്റ്, ദന്തല്‍ എക്സ്റേ യൂണിറ്റ്, ദന്തല്‍ എക്സ്റേ മന്ദിരം എന്നിവയുടെ ഉദ്ഘാടനത്തോടൊപ്പം മാവിളക്കടവ്, പഴയകട എന്നിവിടങ്ങളിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ ഉദ്ഘാടനവും നടക്കും. ജനറല്‍ ആശുപത്രിയില്‍ ചേരുന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്കുമാര്‍, നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി.കെ രാജ്മോഹനന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഷൈലജാബീഗം, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എസ്. സുനിത, വി.ആര്‍ സലൂജ, എം. ജലീല്‍, വിളപ്പില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവർ പങ്കെടുക്കും.