കാട്ടാക്കട:മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം കർക്കിടക വാവ് ബലിയ്ക്ക് ക്ഷേത്രങ്ങളിലും ഗ്രാമങ്ങളിലെ പ്രധാന സ്നാനഘട്ടങ്ങളിലും ഒരുക്കങ്ങളായി.ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും പൊലീസും ഫയർഫോഴ്സും ചേർന്ന് വിപുലമായ സൗകര്യങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്.
ആര്യനാട്:ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കരമനയാറിന്റെ തോളൂർ കടവിൽ പുലർച്ചെ മുതൽ നടക്കുന്ന ബലിതർപ്പണത്തിന് ക്ഷേത്ര തന്ത്രി മുണ്ടക്കയം പ്രസാദ് നേതൃത്വം നൽകും.
ആര്യനാട്:ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പുലർച്ചെ 5 മുതൽ ബലിതർപ്പണം തുടങ്ങും.ശിവക്ഷേത്രത്തിലെ മേൽശാന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
കാട്ടാക്കട:ചെമ്പനാകോട് ശ്രീഹനുമാർ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലിതർപ്പണം കീഴാറൂർ മാഠത്താന്നി ആറാട്ടുകടവിൽ 28ന് പുലർച്ചെ 6 മുതൽ നടക്കും.ബലിതർപ്പണ താന്ത്രികൻ ശശികുമാർ,ക്ഷേത്ര രക്ഷാധികാരി കേശവൻ കുട്ടി സ്വാമി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.തിലഹോമം നടത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കും.കാട്ടാക്കട ഡിപ്പോയിൽ നിന്നും സ്പെഷ്യൽ ബസ് ഉണ്ടായിരിക്കും.
കാട്ടാക്കട:കാട്ടാക്കട കീഴാറൂർ കാഞ്ഞിരം വിള ശക്തിവിനായക ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കീഴാറൂർ കടവിൽ പുലർച്ചേ അഞ്ച്മുതൽ ബലിതർപ്പണം നടക്കും.ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ശ്രീകുമാർ ശർമ്മ കാർമ്മികത്വം വഹിക്കും.
കാട്ടാക്കട:കുരുതംകോട് ദേവീക്ഷേത്രത്തിൽ ആറാട്ടുകടവായ മൂന്നാറ്റുമുക്കിൽ പുലർച്ചേമുതൽ ചടങ്ങുകൾ ആരംഭിക്കും.ക്ഷേത്ര മേൽശാന്തി എൻ.എസ്.ഗോപകുമാരൻ പോറ്റി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
ഉഴമലയ്ക്കൽ:പനയ്ക്കോട് പുള്ളീക്കേണം ധർമ്മശാസ്താ ക്ഷേത്രത്തിൽ രാവിലെ 5മുതൽ ക്ഷേത്ര ബലിക്കടവിൽ ചടങ്ങുകൾ ആരംഭിക്കും.ക്ഷേത്രമേൽശാന്തി ബലിതർപ്പണത്തിന് കാർമ്മികത്വം വഹിക്കും.