വർക്കല: ജനത ആർട്സ് സ്പോർട്സ് ക്ലബ്, റീഡിംഗ് റൂം ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ബാലവേദി സംഗമവും ചിത്രരചനാ മത്സരവും മലയാളം കൾച്ചറൽ ഫോറം താലൂക്ക് രക്ഷാധികാരി മജീഷ്യൻ വർക്കല മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെകട്ടറി വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ സംഘടന സംസ്ഥാന കോഓർഡിനേറ്റർ വി. ശ്രീനാഥക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ചിത്രരചനാമത്സര വിജയികൾക്ക് സമ്മാനദാനം, എക്സൈസ് - വിമുക്തി ബോധവത്കരണ ലഘുലേഖാ വിതരണം, സന്ദേശ രചനാ മത്സരം എന്നിവയും നടന്നു. ലൈബ്രേറിയൻ ഷീബ, രക്ഷാകർതൃ പ്രതിനിധി രമ്യ ആർ.എസ്. എന്നിവർ സംസാരിച്ചു. കേരളാ ലീഗൽ സർവീസ് അതോറിട്ടിയുടെ നിയമ പാഠപുസ്തകം റഫറൻസിനായി ഗ്രന്ഥശാലയ്ക്ക് ചടങ്ങിൽ കൈമാറി.