photo

പാലോട്: രാഷ്ട്രപതിയായി തിരഞ്ഞെടുത്ത ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി വട്ടപ്പൻകാട് ബി.ജെ.പി പാലോട് മണ്ഡലം കമ്മിറ്റി. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിനോടനുബന്ധിച്ച് ഊരിലെ മുതിർന്ന അംഗത്തെ ആദരിക്കലും പായസവിതരണവും നടത്തി.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുകേഷ് മാറനാട് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ വി.ടി.രമ,ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്,മഹിളാ മോർച്ച ദേശീയ സമിതി അംഗം ബിന്ദു സുരേഷ്,മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ചിറതലക്കൽ,ജില്ലാ കമ്മറ്റി അംഗം നന്ദിയോട് സതീശൻ,വിമൽരാജ്,പൊരിയകാട് മണികണ്ഠൻ,നന്ദിയോട് സുരേഷ്,പാലോട് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.