പാലോട്:കൊച്ചുവിള യുവ തരംഗം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു, ഗ്രന്ഥശാല പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ അദ്ധ്യക്ഷതവഹിച്ചു.പാലോട് സബ് ഇൻസ്പെക്ടർ നിസ്സാറുദീൻ ബോധവത്കരണ ക്ലാസ് നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.റിയാസ് പ്രതിഭകളെ ആദരിച്ചു, ഗ്രന്ഥശാല സെക്രട്ടറി മുഹമ്മദ് ഷാഫി,പഞ്ചായത്ത് മെമ്പർ നസീമ ഇല്യാസ്, എം. എം.ഫൈസൽ,എസ്.ജി. കുമാർ, അൻസാരി കൊച്ചുവിള, ഗോപീകൃഷ്ണ എന്നിവർ സംസാരിച്ചു. ബാലവേദി കുട്ടികൾക്ക് വേണ്ടി ചിത്രരചനാ പരിശീലനവും സംഘടിപ്പിച്ചു,