പാലോട്:സി.ബി.എസ്.ഇ പത്ത്,​പന്ത്രണ്ട് ക്ലാസുകളിൽ ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിന് അഭിമാന വിജയം.പത്താം ക്ലാസിലെ 7 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിലും 29 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിലും മാർക്ക് വാങ്ങി.
പന്ത്രണ്ടാം ക്ലാസിലെ 45 ൽ 43 വിദ്യാർത്ഥികൾ സിസ്റ്റിംഗ്ഷനും നേടി.5 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിലും14 വിദ്യാർത്ഥികൾ 90ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കി.