ramesh

തിരുവനന്തപുരം: കൊലപാതക കേസിൽ പ്രതിയായ ആളെ ആലപ്പുഴ കളക്ടറായി നിയമിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും രമേശ് ചെന്നിത്തല.സർക്കാരിന് അത് ഒഴിവാക്കാമായിരുന്നു. എന്നാൽ വെല്ലുവിളിയുടെ ഭാഷയിലാണ് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ സംസാരിക്കുന്നത്.ആലപ്പുഴക്കാർ മാത്രമല്ല, കേരളത്തിലെ ജനങ്ങളാകെ പ്രതിഷേധത്തിലാണ്.ഐ.എ.എസ് ഉദ്യോഗസ്ഥൻ കാലാവധിക്കുള്ളിൽ കളക്ടർ ആവുക സ്വഭാവികമായ നടപടിയാണ്.ജനങ്ങളിലും മാദ്ധ്യമപ്രവർത്തകരിലുമുള്ള ആശങ്ക ഒഴിവാക്കാൻ സർക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.