
മലയിൻകീഴ്: വി.എസ്.ഡി.പി കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാമരാജ് ജയന്തി ആഘോഷവും നേതൃത്വ പരിശീലന ക്യാമ്പും ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിനു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി എം.പി.മോഹനൻ മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി വണ്ടന്നൂർ ഷാജിലാൽ ജയന്തി സന്ദേശവും നൽകി.സംസ്ഥാന സെക്രട്ടറി അജി മേലാരിയോട്,നിയോജക മണ്ഡലം സെക്രട്ടറി നെല്ലിക്കാട് സുനി,ജനറൽ സെക്രട്ടറി ഷൈജു എന്നിവർ സംസാരിച്ചു.