തിരുവനന്തപുരം: ആഭരണ നിർമ്മാണത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ ജനറൽ സെക്രട്ടറി സുന്ദരൻ പിള്ള ഉദ്ഘാടനം ചെയ്തു. ആഭരണ നിർമ്മാണത്തൊഴിലാളി സംസ്ഥാന സെക്രട്ടറി ശങ്കർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.സോമസുന്ദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജെയിൻ കുമാർ, സെന്തിൽകുമാർ,രവിശങ്കർ,ശെൽവം, രാജ് മോഹനകുമാർ, അഡ്വ.പി.എസ്.ഹരികുമാർ,രവീന്ദ്രൻ നായർ,ഗാന്ധിപുരം നളിനകുമാർ, എസ്.ആർ.ശിവരാജ്, എസ്.മുരുകൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി അഡ്വ.എസ്.എ.സുന്ദർ (പ്രസിഡന്റ്), അഡ്വ.പി.എസ്.ഹരികുമാർ,ശങ്കർ, പുലിപ്പാറ കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ആർ.ശെൽവം (ജനറൽ സെക്രട്ടറി), എസ്.ആർ.ശിവരാജ്, സെന്തിൽകുമാർ, മുരുകൻ (ജോയിന്റ് സെക്രട്ടറിമാർ), രാജ് മോഹനകുമാർ (ട്രഷറർ) എന്നിവരെയും 22അംഗ ജില്ലാകമ്മിറ്റിയെയും തിരഞ്ഞെടുത്തു. വൻകിട ജുവലറികളിൽ നിന്ന് സെസ് പിരിച്ച് ക്ഷേമനിധിയെ സംരക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.