ഉദിയൻകുളങ്ങര: കുന്നത്തുകാൽ ചിമ്മിണ്ടി ശ്രീനീലകേശി ദേവീക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിൽ കർക്കിടകവാവ് ദിനത്തിൽ
ബലിതർപ്പണം നടക്കും. ബലിതർപ്പണ ദിവസമായ വ്യാഴാഴ്ച രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12വരെ ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബലിതർപ്പണ ഭക്തർക്ക്
പ്രത്യേക ബലിതർപ്പണ സൗകര്യം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രസമിതി അറിയിച്ചു.