
തിരുവനന്തപുരം; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സി.എസ്.ആർ. ടെക്നീഷ്യൻ ഗ്രേഡ് 2/സ്റ്റെറിലൈസേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 - ഒന്നാം എൻ.സി.എ. ഈഴവ (കാറ്റഗറി നമ്പർ 526/2021),തുറമുഖ വകുപ്പിൽ ഓഫീസർ ഇൻ ചാർജ്ജ് - രണ്ടാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 671/2021) എന്നീ തസ്തികകളിൽ അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.
ഷോർട്ട് ലിസ്റ്റ്
വനിത ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (വനിതകൾ മാത്രം) (കാറ്റഗറി നമ്പർ 196/2020),കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മ്യൂസിക്) (കാറ്റഗറി നമ്പർ 301/2019),അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ ട്രാൻസ്‌ലേറ്റർ (മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക്) (കാറ്റഗറി നമ്പർ 239/2018),കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിൽ സോയിൽ സർവ്വേ ഓഫീസർ (കാറ്റഗറി നമ്പർ 594/2021),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ശാലക്യതന്ത്ര) (കാറ്റഗറി നമ്പർ 114/2021),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ശല്യതന്ത്ര) (കാറ്റഗറി നമ്പർ 115/2021),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പ്രസൂതി ആൻഡ് സ്ത്രീരോഗ) (കാറ്റഗറി നമ്പർ 116/2021),നിയമ വകുപ്പിൽ (ഗവൺമെന്റ് സെക്രട്ടേറിയേറ്റിൽ) ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 478/2020, 479/2020, 480/2020),കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഇലക്ട്രീഷ്യൻ - ഒന്നാം എൻ.സി.എ. - ഒ.ബി.സി. (കാറ്റഗറി നമ്പർ 679/2021),പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിങ്) ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 59/2021) എന്നീ തസ്തികളിൽ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും
സാദ്ധ്യതാപട്ടിക
ടൂറിസം വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 326/2020) തസ്തികയിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
ഓൺലൈൻ/ഒ.എം.ആർ
പരീക്ഷ
ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ - ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 774/2021) തസ്‌തികയിൽ ഓൺലൈൻ/ഒ.എം.ആർ. പരീക്ഷ നടത്തും
അർഹതാ പട്ടിക
കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവൺമെന്റ് സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറൽസ് ഓഫീസ്/ലോക്കൽ ഫണ്ട് ആഡിറ്റ്/വിജിലൻസ് ട്രൈബ്യൂണൽ/സ്‌പെഷ്യൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മിഷണർ ഓഫീസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 57/2021, 58/2021),കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 59/2021) എന്നീ തസ്തികകളിൽ അർഹത പട്ടിക പ്രസിദ്ധീകരിക്കും.