തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മിഷൻ അംഗമായി ജില്ലാ കോടതി അഭിഭാഷകയായിരുന്ന അഡ്വ. ഇന്ദിരാ രവീന്ദ്രൻ ചുമതലയേറ്റു.കമ്മിഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർപേഴ്സൺ അഡ്വ.പി.സതീദേവിയുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചുമതലയേറ്റത്.മെമ്പർ സെക്രട്ടറി സോണിയാ വാഷിംഗ്ടണും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.ദീർഘനാളായി തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകയായിരുന്നു.കമ്മിഷൻ അംഗമായിരുന്ന അഡ്വ. എം.എസ്.താര അഞ്ചു വർഷം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നുണ്ടായ ഒഴിവിലേയ്ക്കാണ് അഡ്വ.ഇന്ദിരാ രവീന്ദ്രൻ ചുമതലയേറ്റത്.