കാട്ടാക്കട:കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ഓപ്പറേറ്റിംഗ് സെന്ററാക്കിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അൻപത് മണിക്കൂർ കാട്ടാക്കടയിൽ നടത്തിയ നിരാഹാര സമരം എം.എം.ഹസൻ ഉദ്‌ഘാടനം ചെയ്തു.യൂത്ത് നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം ലാൽ വെളിയംകോട്,വൈസ് പ്രസിഡന്റ് ശ്രീകാന്ത്,മണ്ഡലം പ്രസിഡന്റ് ഗൗതം, സെക്രട്ടറിമാരായ അജു വിളപ്പിൽ,ജിതൻ എന്നിവരെ ഷാൾ അണിയിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റിജി റഷീദ്,മലയിൻകീഴ് ഷാജി,കിരൻദേവ്,ബിജു ചെറുകോട്,കെ.പി.സി.സി അംഗം ആർ.വി.രാജേഷ്,മലയിൻകീഴ് വേണുഗോപാൽ,ഡി.സി.സി ഭാരവാഹികളായ കാട്ടാക്കട സുബ്രഹ്മണ്യൻ,എം.ആർ.ബൈജു,മനീഷ് രാജ്,മുത്തു കൃഷ്ണൻ.എൽ.അനിത,വണ്ടന്നൂർ സദാശിവൻ,എം.എം.അഗസ്റ്റിൻ,കാട്ടാക്കട രാമു,വി.എസ്.അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.