sndp

പാറശാല: ബി.ബി.എയ്ക്ക് ഒന്നാം റാങ്ക് നേടിയ എസ്.എൻ.ഡി.പി യോഗം കാവിൽ പാലിയോട് ശാഖാ അംഗമായ അഭിരാമി കൃഷ്ണയെ പാറശാല യൂണിയൻ മുൻ ഇൻസ്‌പെക്ടിംഗ് ഓഫീസറും ഡയറക്ടർ ബോർഡ് അംഗവുമായ എസ്.ലാൽകുമാറിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി പൊന്നാട അണിയിച്ച് അനുമോദിച്ചു.യൂണിയൻ പ്രസിഡന്റ് എ.പി.വിനോദ് ആശംസ അറിയിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് വി.കൃഷ്ണൻകുട്ടി,കൗൺസിലർമാരായ ആർ.രാജേന്ദ്രബാബു സുരേഷ് ശർമ്മ,പാലിയോട് ബാബു,ശാഖാ സെക്രട്ടറി കെ.മധുപൻ, പ്രസിഡന്റ് പി.അജി,പാറശാല ബിനിൽകുമാർ,കൊറ്റാമം തുളസി,സന്തോഷ് കുമാർ,സലിംകുമാർ,റാങ്ക് ജേതാവ് അഭിരാമി കൃഷ്ണയുടെ മാതാപിതാക്കളായ രാധാകൃഷ്ണൻ,ദീപ എന്നിവരും ശാഖാ പ്രവർത്തകരും പങ്കെടുത്തു.